പെട്രോൾ വില വർദ്ധനവ് ഓട്ടോ തള്ളി യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു

മുക്കം: ട്രോൾ,ഡീസൽ വിലവർധനവിനെതിരെ യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് ഓട്ടോ തള്ളി പ്രതിഷേധിച്ചു.
രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുറയുമ്പോഴും,ദിവസേന ഉയരുന്ന ഇന്ധനവില മലയോരമേഖലകളിൽ അടക്കം നിത്യോപ സാധനങ്ങളുടെ വിലവർധനയ്ക്ക് കാരണമായേക്കാമെന്നും, സാധാരണക്കാരെ ബാധിക്കുന്ന പെട്രോൾ ഡീസൽ വില കുറയ്ക്കാനുള്ള നടപടി കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
INTUC യുവജന വിഭാഗം സ്റ്റേറ്റ് പ്രസിഡണ്ട് നിഹാബ് മുല്ലോളി ഉദ്ഘാടനം ചെയ്തു
യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി സജീഷ് മുത്തേരി, തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡണ്ട് സഹീർ എരഞ്ഞോണ, മുക്കം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ജുനൈദ്,ലൈജു അരീപ്പറമ്പിൽ,അബിൻ പൂന്തുരുത്തി,സുബിൻ, ജിലിൻ, സൽമാൻ, അരുൺ, ജലീൽ, അനന്തു തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം കൊടുത്തു.







