Mukkam

കാട് വെട്ടിത്തെളിച്ചപ്പോൾ കഞ്ചാവ്; പൊലീസ് എത്തിയപ്പോഴേക്കും 2 ചെടികൾ ആരോ കൊണ്ടുപോയി

മുക്കം ∙ കാരശ്ശേരി പഞ്ചായത്തിലെ മുരിങ്ങംപുറായി അങ്ങാടിക്കു സമീപത്തെ കെട്ടിടത്തിനു പിറകിലെ സ്ഥലത്ത് നാട്ടുകാർ കഞ്ചാവ് ചെടികൾ കണ്ടെത്തി. കെട്ടിടത്തിൽ അതിഥിത്തൊഴിലാളികളാണ് താമസിച്ചിരുന്നത്.

കൊതുക് ശല്യം രൂക്ഷമായതിനെ തുടർന്നു കാടു വെട്ടി തെളിയിക്കുന്നതിനിടയിലാണു കഞ്ചാവ് ചെടി കണ്ടെത്തിയത്. പൊലീസ് എത്തിയപ്പോഴേക്കും 2 ചെടികൾ ആരോ കൊണ്ടുപോയതായും നാട്ടുകാർ പറയുന്നു.

News from Mamorama

https://www.manoramaonline.com/district-news/kozhikode/2020/06/22/kozhikode-mukkom-cannabis-plants.html

Related Articles

Leave a Reply

Back to top button