India

മാറ്റമില്ലാതെ പെട്രോള്‍ വില; തുടരെ വിലവര്‍ധനവ് ഡീസലിന്, പെട്രോള്‍ വിലയെ മറികടന്നു

ന്യൂഡല്‍ഹി: തുടര്‍ച്ചയായി ഡീസല്‍ വിലയില്‍ വര്‍ധനവ്. അതേസമയം, പെട്രോള്‍ വിലയില്‍ രണ്ടാഴ്ചയായി മാറ്റമില്ലാതെ തുടരുകയാണ്. ഡല്‍ഹിയില്‍ ഞായറാഴ്ച ലിറ്ററിന് 16 പൈസകൂട്ടിയതിനുപിന്നാലെ തിങ്കളാഴ്ച 11 പൈസയുടെ വര്‍ധനവാണ് വരുത്തിയത്.

ഇതോടെ ഡീസല്‍ വില ലിറ്ററിന് ഡല്‍ഹിയില്‍ 81.05 രൂപയായി ഉയര്‍ന്നു. പെട്രോളിനാകട്ടെ 80.43 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 80.89 രൂപയും ഡീസലിന് 76.97 രൂപയുമാണ്.

ദീര്‍ഘകാലത്തെ ഇടവേളയ്ക്കുശേഷം ജൂണ്‍ ഒമ്പതിനാണ് ദിനംപ്രതിയുള്ള വിലവര്‍ധന വീണ്ടും ആരംഭിച്ചത്. അന്നുമുതല്‍ ഇതുവരെ പെട്രോളിന് 9.17 രൂപയും ഡീസലിന് 11.55 രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Back to top button