Koodaranji

കൂടരഞ്ഞി പഞ്ചായത്തിൽ ഇന്ന് ഒരു കോവിഡ് 19 പോസിറ്റീവ് കേസ്

കൂടരഞ്ഞി പഞ്ചായത്തിൽ ഇന്ന് ഒരു കോവിഡ് 19 പോസിറ്റീവ് കേസ്.

ഭാർത്താവിൻ്റെ ചികിത്സാ അവശ്യാർത്ഥം കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിയുകയായിരുന്ന കൂടരഞ്ഞി സ്വദേശിനിക്ക് സമ്പർക്കത്തിലൂടെ കോവിഡ് 19 സ്ഥിരികരിച്ചു.

കഴിഞ്ഞ പതിനഞ്ച് ദിവസമായി ഇവർ ചികിത്സയിലുള്ള ഭാർത്താവിനോപ്പം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്നതിനാൽ കൂടരഞ്ഞിയിലുള്ള ആരുമായും ഇവർക്ക് സമ്പർക്കമില്ല. ആദ്യ പരിശോധനയിൽ നെഗറ്റിവായിരുന്ന ഇവരുടെ ഭർത്താവിൻ്റെ പരിശോധന ഫലവും ഇന്ന് പോസറ്റീവായി എന്നാണ് ലഭിക്കുന്ന സൂചന.

ആശുപത്രിയിൽ ഇവരെ സന്ദർശിച്ച കൂടരഞ്ഞി സ്വദേശിയായ ഇവരുടെ അടുത്ത ബന്ധുവിനോട് നിരിക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button