Thiruvambady

സൂപ്പർ എം ആർ എഫ് (01/08/2020) നാടിന് സമർപ്പിച്ചു.

തിരുവമ്പാടി പഞ്ചായത്തിൻ്റെയും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിൻ്റെയും സംയുക്ത സംരംഭമായ മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി സെൻ്റർ(എം ആർ എഫ്) സംസ്ഥാന തൊഴിൽ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ ഓഗസ്റ്റ് ഒന്നിന് നാടിന് സമർപ്പിച്ചു.

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിൻ്റെ 70 ലക്ഷം രൂപയും സുചിത്വമിഷൻ്റെ 10 ലക്ഷം രൂപയും തിരുമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ 60 ലക്ഷം രൂപയും ചിലവഴിച്ചാണ് പ്ലാസ്റ്റിക്ക് മാലിന്യ സംസ്കരണ സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. കൊടുവള്ളി ബ്ലോക്ക് പരിധിയിൽ വരുന്ന ഒൻപത് ഗ്രാമ പഞ്ചായത്തുകളിൽ തരംതിരിച്ച് സൂക്ഷിച്ചിരിക്കുന്ന പ്ലാസ്റ്റിക്കുകൾ വാഹനം അയച്ച് വില കൊടുത്ത് വാങ്ങുകയും പ്ലാന്റിൽ എത്തിച്ച് സംസ്കരിച്ച് വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യും.

സംരംഭത്തിന് സാങ്കേതിക സഹായം നൽകുന്നത് ഗ്രീൻ കേരള മിഷനും നിറവ് വേങ്ങേരിയുമാണ്. ചടങ്ങിൽ തിരുവമ്പാടി എം എൽ എ ജോർജ്ജ് എം തോമസ് അദ്ധ്യക്ഷത വഹിച്ചു. കൊടുവള്ളി എം എൽ എ കാരാട്ട് റസാഖ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റംല ഒ കെ എം കുഞ്ഞി, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ, വൈസ് പ്രസിഡൻ്റ് ഗീത വിനോദ്, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് അഗസ്റ്റി പല്ലാട്ട്, ഏലിയാമ്മ ജോർജ്ജ്, കെ ആർ ഗോപാലൻ, സുഹ്റമുസ്തഫ, ബോസ് ജേക്കബ്, ഹരിത മിഷൻ ജില്ലാ കോഡിനേറ്റർ പ്രകാശൻ, ക്ലീൻ കേരള മിഷൻ കോഡിനേറ്റർ പി സൂര്യ, ബി ഡി ഒ ജിബിൻ പി ജേക്കബ്, പഞ്ചായത്ത് സെക്രട്ടറി ഗിരീഷ് എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Back to top button