India

മുന്‍ രാഷ്ടപതി പ്രണബ് മുഖര്‍ജിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: മുന്‍ രാഷ്ടപതി പ്രണബ് മുഖര്‍ജിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം ട്വിറ്ററിലൂടെയാണ് ഈ വിവരം പുറത്തു വിട്ടത്. ആശുപത്രിയില്‍ മറ്റൊരു പരിശോധനയ്ക്ക് പോയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ച തന്നോട് ബന്ധപ്പെട്ട എല്ലാവരും ഐസ്വലേഷനില്‍ പോകണമെന്നും കൊവിഡ് പരിശോധനയ്ക്കു വിധേയരാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി അര്‍ജുന് രാം മേഘ്വാള്‍, കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ തുടങ്ങി നിരവധി പ്രമുഖര്‍ കൊവിഡ് പോസിറ്റീവായി ചികിത്സയിലാണ്. കൊവിഡ് ഇതുവരെ രാജ്യത്ത് 22 ലക്ഷം ജനങ്ങളെയാണ് ബാധിച്ചത്.

Related Articles

Leave a Reply

Back to top button