India

ദേശീയ വിദ്യാഭ്യാസ നയം 2020: ഇന്ന് നടക്കുന്ന ഗവര്‍ണമാരുടെ യോഗത്തില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും പങ്കെടുക്കും

ന്യൂഡല്‍ഹി: ദേശീയ വിദ്യാഭ്യാസ നയം 2020-മായി ബന്ധപ്പെട്ട് ഇന്ന് നടക്കുന്ന ഗവര്‍ണമാരുടെ യോഗത്തില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും പങ്കെടുക്കും. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ പരിവര്‍ത്തിപ്പിക്കുന്നതില്‍ ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ പങ്ക് എന്ന വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പാണ് യോഗം സംഘടിപ്പിച്ചിട്ടുള്ളത്.

വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്ക് പുറമെ വിദ്യാഭ്യാസ മന്ത്രിമാരും വൈസ് ചാന്‍സ്‌ലര്‍മാര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

വിദ്യാഭ്യാസ നയം സംസ്ഥാനത്തിന്റെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റാണ് എന്നാണ് ബംഗാളിന്റെ നിലപാട്. ആയതിനാല്‍ പശ്ചിമ ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി യോഗത്തില്‍ വിദ്യാഭ്യാസ നയത്തിനെതിരേ നിലപടെടുക്കുമെന്നാണ് കരുതുന്നത്.

വിദ്യാഭ്യാസം സംസ്ഥാന പട്ടികയില്‍ ഉള്‍പ്പെട്ട വിഷയമാണെന്നതിനാല്‍ അതില്‍ അമിതമായി ഇടപെടുന്നത് സംസ്ഥാനങ്ങളുടെ അവകാശങ്ങളിലുള്ള ഇടപെടലാണെന്ന് മമതാ ബാനര്‍ജി പറഞ്ഞിരുന്നു.

കേരളവും വിദ്യാഭ്യാസ നയത്തിന് എതിരാണ്.

Related Articles

Leave a Reply

Back to top button