Kozhikode

കോഴിക്കോട് തണൽ അഗതിമന്ദിരത്തിലെ നൂറോളം അന്തേവാസികൾക്ക് കൊവിഡ്

എടച്ചേരി തണൽ അഗതിമന്ദിരത്തിലെ നൂറോളം അന്തേവാസികൾക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നുളള പ്രത്യേക മെഡിക്കൽ സംഘത്തെ അവിടേക്ക് നിയോഗിച്ചു. ഇന്ന് അവിടം സന്ദർശിച്ച് രോഗപ്രതിരോധ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി. രോഗലക്ഷണമുള്ളവരേയും കൂടുതൽ ചികിത്സ ആവശ്യമുള്ളവരേയും ആശുപത്രികളിലേക്ക് മാറ്റും. മറ്റുള്ളവർക്ക് മെഡിക്കൽ സംഘം അവിടെ വച്ച് ചികിത്സ നൽകും. ഇതിനായുള്ള സജ്ജീകരണങ്ങളും ഒരുക്കുകയും ആരോഗ്യ പ്രവർത്തകരെയും നിയോഗിക്കുകയും ചെയ്തു കഴിഞ്ഞിട്ടുണ്ട്. രോഗമില്ലാത്തവരെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുവാനും, മുൻകരുതൽ ശക്തിപെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

അഗതി മന്ദിരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനയിലാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. ജീവനക്കാർക്ക് ഉൾപ്പെടെ നാളെ ടെസ്റ്റ് നടത്തും. ജില്ലയിൽ പ്രവര്‍ത്തിക്കുന്ന അഗതി മന്ദിരങ്ങള്‍, അനാഥാലയങ്ങള്‍, ശിശുഭവനങ്ങള്‍ എന്നിവിടങ്ങളിലെ ജാഗ്രത വളരെ ഏറെ വർദ്ധിപ്പിക്കണം. രോഗപ്രതിരോധത്തിനുള്ള മുൻകരുതൽ കർശനമായി പാലിക്കുണ്ടെന്ന് ഉറപ്പ് വരുത്തണം. വയോജനങ്ങളുടെയും ഭിന്ന ശേഷിക്കാരായവരുടെയും കാര്യത്തിൽ പ്രേത്യേക ശ്രദ്ധ വേണം. കുറ്റമറ്റ രീതിയിൽ റിവേഴ്‌സ് ക്വാറന്റൈൻ നടപ്പിലാകണം.

Related Articles

Leave a Reply

Back to top button