Thiruvambady

വ്യാപാരി കടയിൽ കുഴഞ്ഞുവീണു മരിച്ചു

തിരുവമ്പാടി: ടൗണിലെ സ്റ്റാർ ഇലക്ട്രോണിക്സ് ഉടമ പൂവൻവളപ്പിൽ പി ബി സിദ്ദിഖ് (38) അന്തരിച്ചു.

ഇന്ന് രാവിലെ കട തുറന്ന് അല്പ സമയത്തിനകം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഖബറടക്കം ഇന്ന് (19-09-2020- ശനി) വൈകുന്നേരം 04:30- ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ.

വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് ഭരണ സമിതി അംഗമായിരുന്നു.

ആദര സൂചകമായി ഇന്ന് വൈകുന്നേരം 03:00 മണി മുതൽ 06:00 മണി വരെ തിരുവമ്പാടി ടൗണിൽ കടകൾ അടച്ച് ഹർത്താൽ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.

Related Articles

Leave a Reply

Back to top button