CharamamIndia

പ്രശസ്ത വയലിനിസ്റ്റ് ടി.എന്‍. കൃഷ്ണന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത വയലിനിസ്റ്റ് ടി.എന്‍. കൃഷ്ണന്‍ (92) അന്തരിച്ചു. രാത്രി ചെന്നൈയിലായിരുന്നു അന്ത്യം.

ഫിഡില്‍ഭാഗവതര്‍ എന്നറിയപ്പെട്ടിരുന്ന ഭാഗവതര്‍ മഠത്തില്‍ എ.നാരായണ അയ്യരുടേയും അമ്മിണി അമ്മാളിന്റെയും മകനായി 1928 ഒക്ടോബര്‍ 6ന് തൃപ്പൂണിത്തുറയിലാണ് ടി.എന്‍. കൃഷ്ണന്‍ ജനിച്ചത്.

മദ്രാസ് സംഗീത കോളജില്‍ വയലിന്‍ അധ്യാപകനായിരുന്നു. 1978ല്‍ പ്രിന്‍സിപ്പലായി . 1991 -1993 കാലഘട്ടത്തില്‍ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഉപാധ്യക്ഷനായിരുന്നു.

പത്മശ്രീ (1973), പത്മഭൂഷൺ (1992), കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡും (1974) സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പും (2006) കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് (1974), മദ്രാസ് സംഗീത അക്കാദമി നല്‍കുന്ന സംഗീത കലാനിധി പുരസ്‌കാരം( 1980) തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടി.

കമലയാണ് ഭാര്യ. മക്കളായ വിജി കൃഷ്ണനും ശ്രീറാംകൃഷ്ണനും പ്രശസ്തരായ വയലിൻ വാദകരാണ്.

Related Articles

Leave a Reply

Back to top button