TOP NEWS
ഫുട്ബോൾ‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചുതിരുവമ്പാടിയിൽ വിവിധ പാർട്ടികളിൽ നിന്നും രാജിവെച്ച് കോൺഗ്രസിൽ ചേർന്നുതിരുവമ്പാടിയിൽ ഇന്ന് 22 കോവിഡ് പോസിറ്റീവ് കേസുകൾകോഴിക്കോട് ജില്ലയില്‍ ഇന്ന് 833 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 5669 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗംകൊവിഡ്; മൃതദേഹം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിരണ്ടും നാലും ഒഴികെയുള്ള ശനിയാഴ്ചകളിൽ ബാങ്കുകൾ തുറന്നു പ്രവർത്തിക്കും; അവധി പിൻവലിച്ചുപ്ലസ് വണ്‍ വേക്കന്‍സി സീറ്റുകളിലെ പ്രവേശനം; 27 വരെ അപേക്ഷ നല്‍കാംകോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ അന്തരിച്ചുഒരു വർഷത്തിനിടെ വിദേശയാത്ര നടത്താത്ത ആദ്യ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി
Kozhikode

തദ്ദേശ തെരഞ്ഞെടുപ്പ്: കോഴിക്കോട് പത്രിക സമര്‍പ്പണം പൂര്‍ത്തിയായി ; ഇതുവരെ ലഭിച്ചത് 13260 പത്രികകള്‍

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ജില്ലയില്‍ പൂര്‍ത്തിയായി. ആകെ 13260 പത്രികകളാണ് ലഭിച്ചത്. ജില്ലാ പഞ്ചായത്തിലേക്ക് 238 പത്രികകളും കോഴിക്കോട് കോര്‍പ്പറേഷനില്‍ 807 നാമനിര്‍ദ്ദേശ പത്രികകളുമാണ് ലഭിച്ചത്. ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളിലായി 1147 പത്രികകളും ഏഴ് മുന്‍സിപ്പാലിറ്റികളിലേക്ക് 1847 പത്രികകളും 70 ഗ്രാമപഞ്ചായത്തുകളിലേക്ക് 9221 പത്രികളും ലഭിച്ചു.

നവംബര്‍ 12 മുതലാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ആരംഭിച്ചത്. അവധി ദിനങ്ങളിലൊഴികെ (14, 15) ആറ് ദിവസങ്ങളിലായാണ് പത്രികകള്‍ ലഭിച്ചത്. 20ന് സൂക്ഷ്മ പരിശോധന നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുളള അവസാന തീയതി നവംബര്‍ 23 ആണ്. ഡിസംബര്‍ 14 നാണ് കോഴിക്കോട് ജില്ലയിലെ വോട്ടെടുപ്പ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

5 × 2 =

Back to top button
COVID-19-LIVE