KCYM തിരുവമ്പാടി മേഖല സംഘടിപ്പിക്കുന്ന “SpArK 2K19” ന്റെ ഭാഗമായി PSC രജിസ്ട്രേഷൻ ഹെൽപ് ഡെസ്ക് സേവനം സംഘടിപ്പിക്കപ്പെട്ടു

Govt. സെക്ടറിലെ മികച്ച തൊഴിലവസരങ്ങളിലേക്ക് യുവജനങ്ങൾക്ക് മാർഗനിർദേശം നൽകി വഴി നടത്തുകയെന്ന ലക്ഷ്യത്തോടെ KCYM തിരുവമ്പാടി മേഖല സംഘടിപ്പിക്കുന്ന *”SpArK 2K19″* ന്റെ ഭാഗമായി യൂണിറ്റുകളിൽ സംഘടിപ്പിക്കുവാൻ ആഹ്വാനം ചെയ്ത PSC രജിസ്ട്രേഷൻ ഹെൽപ് ഡെസ്ക് സേവനം ഇന്ന് (15-12- 2019) ഞായർ കൂടരഞ്ഞി യൂണിറ്റിൽ സംഘടിപ്പിക്കപ്പെട്ടു. രാവിലെ 7:30ക്കാരംഭിച്ച പരിപാടി കൂടരഞ്ഞി ഇടവക അസി. വികാർ ഫാ. ജിജോ കളപ്പുരയ്ക്കൽ ഉദ്ഘാടനകർമം നിർവഹിച്ചു . KCYM തിരുവമ്പാടി മേഖല ഡയറക്ടർ ഫാ. വിനു ആലപ്പാട്ട്കോട്ടയിൽ വേണ്ട മാർഗനിർദേശങ്ങളും പ്രോത്സാഹനങ്ങളും നൽകി പരിപാടിയിൽ പങ്കെടുക്കുകയും വിലയിരുത്തുകയും ചെയ്തു. മേഖല സമിതി അംഗങ്ങൾക്കു പുറമെ പുല്ലൂരാംപാറ യൂണിറ്റ് പ്രസിഡന്റ് എബിൻ സണ്ണിയും പരിപാടി സന്ദർശിച്ചു. യൂണിറ്റ് വൈ. പ്രസിഡന്റ് ജ്യോതിക ബെന്നി, ജോ. സെക്രട്ടറി അലീന ബെന്നി, ജോൺ ബോസ്കോ, ലിയോ ജിൽസൻ, ജിബിൻ, ഐശ്വര്യ റോസ്, ജോസ്ന എന്നിവർ രെജിസ്ട്രേഷൻ സേവനത്തിന് നേതൃത്വം നൽകി. ഇടവകയിലെ നിരവധി യുവജനങ്ങൾക്ക് PSC വൺ ടൈം രജിസ്ട്രേഷനും, LDC ആപ്ലിക്കേഷനും നടത്താൻ പ്രസ്തുത പരിപാടി സഹായകമായി






