Thiruvambady

ലിസ പെയിൻ ആൻഡ് പാലിയേറ്റീവിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിനാചരണം നടത്തി

തിരുവമ്പാടി: ജനുവരി 15 പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് തിരുവമ്പാടി ലിസ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണം നടത്തി. തിരുവമ്പാടി ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് നടന്ന ചടങ്ങ് തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു.

തിരുവമ്പാടി ലിസ ഹോസ്പിറ്റൽ എം ഡിയും പെയിൻ ആൻഡ് പാലിയേറ്റീവ് ചെയർമാനുമായ ഡോ.പി എം മത്തായി, ലിസ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ വൈസ് ചെയർമാൻ ഡോ.അരുൺ മാത്യു, പ്രസിഡന്റ് കെ സി മാത്യു, സെക്രട്ടറി ജോസ് മാത്യു, എം ജെ ചാക്കോ, മറിയാമ്മ ബാബു, കെ എം ഫ്രാൻസിസ്, വിനു ജോസ്, ജിജി കെ തോമസ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button