Thiruvambady

സംസ്ഥാന ബജറ്റ്; തുരങ്ക പാത നിർമ്മാണം നടപ്പുവർഷം ആരംഭിക്കുമെന്ന് ജോർജ് എം തോമസ് എം.എൽ.എ.

തിരുവമ്പാടി: രണ്ടു മേജർ റോഡുകൾക്ക് 10 കോടി രൂപ. വൈവിധ്യമാർന്ന നിരവധി പദ്ധതികൾ ബജറ്റ് നിർദ്ദേശത്തിൽ.

ധനമന്ത്രി ഡോ: തോമസ് ഐസക്ക് അവതരിപ്പിച്ച 2021-22 സംസ്ഥാന ബജറ്റിൽ തിരുവമ്പാടി മണ്ഡലത്തിലെ സുപ്രധാന പദ്ധതികൾ ഉൾപ്പെടുത്തി.

2021-22 വർഷത്തിൽ സംസ്ഥാനത്ത് ആരംഭിക്കുന്ന പ്രധാന പദ്ധതികളിൽ ഒന്നായി പാരിസ്ഥിതിക അനുമതി ലഭ്യമാക്കി ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാത നിർമ്മാണം ആരംഭിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
മുത്തേരി-കല്ലുരുട്ടി റോഡിന് 5 കോടിയും ചുള്ളിക്കാപറമ്പ് – കവിലട റോഡിന് 5 കോടിയും അനുവദിച്ചു.ഈ പ്രവൃത്തികൾ ഏപ്രിലിനു ശേഷം ആരംഭിക്കും.

തിരുവമ്പാടിയിൽ കാർഷികോത്പന്നങ്ങളുടെ സംഭരണത്തിനും വിപണനത്തിനും കോൾഡ് സ്റ്റോറേജ് സ്ഥാപിക്കൽ, കൊടിയത്തൂർ എരഞ്ഞിമാവിൽ പഴം-പച്ചക്കറി സംഭരണ സംസ്കരണ കയറ്റുമതി കേന്ദ്രം സ്ഥാപിക്കൽ, കക്കാടംപൊയിൽ ഹൈ ആൾട്ടിറ്റ്യൂഡ് സ്പോർട്സ് സെൻറർ നിർമ്മാണം, വയനാട് ചുരം ഒമ്പതാം വളവിൽ ഹാംഗിംഗ് പ്ലാറ്റ്ഫോം – വ്യൂ പോയിൻ്റ് വികസനം എന്നിവ ബജറ്റിൽ ഉൾപ്പെടുത്തിയ വേറിട്ട പദ്ധതികളാണ്.
ഈരൂട് പാലത്തിന് 5 കോടിയും

വഴിക്കടവ് പാലത്തിന് 4.8 കോടിയും ബജറ്റിൽ അടങ്കലായി ഉൾപ്പെടുത്തിയിട്ടുണ്ട്.

മുക്കം CHC പുതിയ IP ബ്ലോക്കുൾപ്പെടെയുള്ള കെട്ടിട നിർമ്മാണത്തിന് 10 കോടിയും പുതുപ്പാടി FH C കെട്ടിട നിർമ്മാണത്തിന് 10 കോടിയും കാരശ്ശേരി FH C കെട്ടിട നിർമ്മാണത്തിന് 2 കോടിയും ബജറ്റ് അടങ്കലായി ഉൾപ്പെടുത്തിയിട്ടുണ്ട്.

താഴെ കൂടരഞ്ഞി -വല്ലത്തായ് പാറ റോഡിന് 3 കോടി, കൂടരഞ്ഞി – പെരുമ്പൂള – നായാടംപൊയിൽ റോഡ് 10 കോടി, REC_ മുത്തേരി റോഡ് 5 കോടി, നെല്ലിപ്പൊയിൽ – കണ്ടപ്പൻ ചാൽ റോഡ് 8 കോടി, മണാശ്ശേരി-മുത്താലം റോഡ് 3 കോടി.വെസ്റ്റ് കൈതപ്പൊയിൽ – ഏഴാം വളവ് ചുരം ബദൽ റോഡ് 15 കോടി, അമ്പായത്തോട് -ഈരൂട് -കോടഞ്ചേരി റോഡ് 10 കോടി, തിരുവമ്പാടി ടൗൺ പരിഷ്കരണം 5 കോടി, വാലില്ലാപ്പുഴ-തോട്ടുമുക്കം റോഡ് 5 കോടി തുടങ്ങിയ റോഡ് പരിഷ്കരണ പദ്ധതികളുടെ നിർദ്ദേശങ്ങളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പൊതുവായി പ്രഖ്യാപിച്ച പദ്ധതികളുടെ ഗുണഫലങ്ങളും മണ്ഡലത്തിൽ ലഭ്യമാകുമെന്ന് ജോർജ് എംതോമസ് എം.എൽ.എ അറിയിച്ചു.

Related Articles

Leave a Reply

Back to top button