Thiruvambady
പതിനൊന്നാം ശമ്പള കമ്മീഷൻ റിപ്പോർട്ട്; ഒ ഐ ഒ പി പന്തം കൊളുത്തി പ്രതിഷേധം നടത്തി

പതിനൊന്നാം ശമ്പള കമ്മീഷൻ പിരിച്ചുവിടണം എന്ന നിരന്തര ആവശ്യം വകവെക്കാതെയും ശമ്പള കമ്മീഷനെതിരെ കോടതി വിമർശനം ഉന്നയിച്ചത് മുഖവിലയ്ക്ക് എടുക്കാതെയും തുടർ നടപടികളുമായി മുന്നോട്ട് പോകുന്ന സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ ഒ ഐ ഒ പി സംസ്ഥാന വ്യാപകമായി എല്ലാ പഞ്ചായത്തുകളിലും പന്തം കൊളുത്തി പ്രതിഷേധിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി തിരുവമ്പാടി പഞ്ചായത്തിലും ഒ ഐ ഒ പി പ്രവർത്തകരുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു.
ഒ ഐ ഒ പി തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബേബി തരണിയിൽ പ്രതിഷേധത്തിന് നേതൃത്വം നൽകി. ഒ ഐ ഒ പി നിയോജക മണ്ഡലം പ്രസിഡന്റ് സണ്ണി വി ജോസഫ്, ബെന്നി കിഴക്കേപറമ്പിൽ, തങ്കച്ചൻ തെക്കേക്കര തുടങ്ങിയവർ സംസാരിച്ചു. ഒ ഐ ഒ പി തിരുവമ്പാടി പഞ്ചായത്തിലെ മുഴുവൻ പ്രവർത്തകരും പ്രതിഷേധത്തിന് പിന്തുണയർപ്പിച്ച് പങ്കെടുത്തു







