Mukkam

കാത്തിരിപ്പിന് വിരാമം; മുക്കം പോലീസ്‌സ്റ്റേഷൻ കെട്ടിടത്തിന് മുഖ്യമന്ത്രി ഇന്ന് തറക്കല്ലിടും

മുക്കം : മുക്കം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ ദുരിതത്തിനും കാത്തിരിപ്പിനും വിരാമമാകുന്നു. പുതിയ പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ തറക്കല്ലിടൽ മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച നിർവഹിക്കും. വൈകീട്ട് നാലുമണിക്ക് മുക്കം ഇ.എം.എസ്. ഓഡിറ്റോറിയത്തിൽ ഓൺലൈനായി നടക്കുന്ന ചടങ്ങിൽ ജോർജ് എം. തോമസ് എം.എൽ.എ. അധ്യക്ഷനാകും.

എം.എൽ.എ.യുടെ ആസ്തി വികസനഫണ്ടിൽനിന്ന് 2.25 കോടി ചെലവഴിച്ചാണ് 1294 ചതുരശ്രമീറ്ററിൽ മൂന്നുനിലകളിലായി കെട്ടിടം നിർമിക്കുന്നത്. താഴെനിലയിൽ ലോബി, സന്ദർശകമുറി, എസ്.എച്ച്.ഒ., എസ്.ഐ- ക്രൈം, എസ്.ഐ-ലോ ആൻഡ് ഓർഡർ, വിറ്റ്‌നസ്, മൂന്നുലോക്കപ്പുകൾ, ശൗചാലയം, ഇൻവെസ്റ്റിഗേഷൻ, റൂം, എന്നിവയും ഒന്നാംനിലയിൽ ലൈബ്രററി, സി.പി.ഒ. റെസ്റ്റ് റൂം, എം.ടി. റൂം, സി.സി.ടി.എൻ.എസ്. റൂം, ഓ.പി.എസ് റൂം, ഡബ്ള്യു.പി.സി. റെസ്റ്റ് റൂം, പാൻട്രി, ശൗചാലയങ്ങൾ എന്നിവയും രണ്ടാംനിലയിൽ 1 റെക്കോർഡ് റൂം എന്നിവയും മുകളിലായി ഒബ്‌സർവേഷൻ ടവറുമാണ് ഉൾപ്പെടുത്തിയത്.നിലവിലെ പോലീസ്‌സ്റ്റേഷൻ കെട്ടിടം പൊളിക്കാതെ തൊട്ടുപിന്നിലുള്ള സ്ഥലത്താണ് പുതിയ കെട്ടിടം നിർമിക്കുക. ഒരുവർഷംകൊണ്ട് പ്രവൃത്തി പൂർത്തിയാക്കും.

35 വർഷത്തോളം പഴക്കമുള്ള നിലവിലെ പോലീസ് സ്റ്റേഷന്റെ തറയും ചുമരുകളും കോൺക്രീറ്റ് മേൽക്കൂരയുമെല്ലാം പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. വടകര റൂറൽ എസ്.പി. ഡോ.എ. ശ്രീനിവാസ്, മുക്കം നഗരസഭാ ചെയർമാൻ പി.ടി. ബാബു, താമരശ്ശേരി ഡിവൈ.എസ്.പി. ഇ.പി. പൃഥ്വിരാജൻ, മുക്കം ഇൻസ്പെക്ടർ നിസാം തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിക്കും.

Related Articles

Leave a Reply

Back to top button