Koduvally

കാട്ടുപന്നി ആക്രമണം: വനാതിർത്തികളിൽ വേലി കെട്ടണം; ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭ

കൊടുവള്ളി: കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നി, മുള്ളൻപന്നി എന്നിവയെ ഉന്മൂലനം ചെയ്യാൻ കർഷകരെ അനുവദിക്കണമെന്ന്‌ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ആവശ്യപ്പെട്ടു. മലയോര പഞ്ചായത്തുകളായ തിരുവമ്പാടി, കോടഞ്ചേരി, പുതുപ്പാടി, കട്ടിപ്പാറ, കൂടരഞ്ഞി എന്നിവയുടെ വനാതിർത്തികളിൽ വേലി നിർമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

വാർഷിക പദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട് നടന്ന ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭ പ്രസിഡൻറ് ബാബു കളത്തൂർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സലീന സിദ്ദിഖലി അധ്യക്ഷയായി.

ടി.എം. രാധാകൃഷ്ണൻ, കെ.പി. സുനീർ, എസ്.പി. ഷഹന, പി.പി. നസ്റി, അലക്സ്, ജെ.ടി.അബ്ദുറഹിമാൻ, നിധീഷ് കല്ലുള്ളതോട്, റോയ് കുന്നപ്പള്ളി എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Back to top button