Thamarassery

സമഗ്ര വികസനം കട്ടിപ്പാറ പഞ്ചായത്ത് വികസന സെമിനാർ നടത്തി

താമരശേരി: കട്ടിപ്പാറയുടെ സമഗ്ര വികസനം ലക്ഷ്യ മാക്കി 2021- 2022 വർഷത്തെ വാർഷിക പദ്ധതി രൂപികരണവുമായി ബന്ധപ്പെട്ട് വികസന സെമിനാർ നടത്തി.
സെമിനാറിൽ പി എസ് സി അംഗമായി നോമിനേറ്റ് ചെയ്ത കട്ടിപ്പാറയിലെ വെറ്റിനറി സർജൻ ഡോ.. സി കെ ഷാജിബ്, ജില്ലയിലെ മികച്ച കൃഷി ഓഫിസറായി തെരഞ്ഞെടുത്ത കട്ടിപ്പാറ കൃഷി ഓഫിസർ മുഹമ്മദ് ഫൈസൽ, 36-ാം മത് ദേശീയ ജൂനിയർ അതലിറ്റിക്സിൽ റേസ് വോക്കിംഗിൽ വെങ്കല മെഡൽ നേടി നാടിന് അഭിമാനമായ മിയ റോസ് എന്നിവർക്ക് സ്നേഹാദരം നല്കി.


മുൻ വർഷങ്ങളിൽ
സങ്കേതിക പിഴവുകൾ കൊണ്ടും മറ്റും പൂർത്തികരിക്കാൻ കഴിയാതിരുന്ന ക്ഷേമ പ്രവർത്തനങ്ങളും വികസന പദ്ധതികളും യഥാസമയം നടപ്പിലാക്കി
ഗ്രാമ പഞ്ചായത്തിനെ ഒരു യൂണിറ്റായി കണക്കാക്കി എല്ലാ മേഖലയിലും വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുക എന്നതാണ് ഈ ഭരണ സമിതി ലക്ഷ്യവെക്കുന്നത് .
വന്യമൃഗ്ഗ ശല്ല്യകൊണ്ടും, വില തകർച്ചകൊണ്ടും, പ്രകൃതിക്ഷോഭങ്ങളിലും മറ്റും അകപ്പെട്ട് കഷ്ടത്തനുഭവിക്കുന്ന കർഷകൻ്റെ പ്രയാസങ്ങൾ പരിഹരിക്കുന്നതിനും അതിനോടൊപ്പം വരുമാനം വർദ്ധിപ്പിക്കുന്നതിനും ഫാം ടൂറിസത്തിൻ്റെയും, ഇക്കോ ടൂറിസത്തിൻ്റെയും അനന്ത സാദ്ധ്യതകൾ നടപ്പിലാക്കുവാനും, നിർദ്ദന കുടുംബങ്ങൾക്ക് അവരുടെ ചിരകാല സ്വപനമായ വീട് എന്നത് യഥാർത്ഥ്യമാക്കുന്നതിനും, മൃഗസംരക്ഷണം, മാലിന്യ സംസ്കരണം, പൊതു ശ്മശാനം സ്ഥാപിക്കൽ, കലാ കായിക പ്രതിഭകളെ പരിഭോഷിപ്പിക്കൽ ,രാജ്യന്തര നിലവാരമുള്ള ഗ്രൗണ്ട് , പി എസ് സി കോച്ചിംഗ് സെൻ്ററുകൾ, വനിത സംരഭം, തുടങ്ങിയ പദ്ധതികളാണ് വികസന സെമിനാറില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.

പട്ടികജാതി വികസനം, കുടിവെള്ള സംരക്ഷണം, വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള സഹായ പദ്ധതികള്‍, വിദ്യാഭ്യാസ പ്രോത്സാഹന – സഹായ പദ്ധതികള്‍, മാലിന്യ സംസ്കരണം, കിഡ്നി – ക്യാൻസർ തുടങ്ങിയ രോഗികൾക്കുള്ള ആരോഗ്യ പരിചരണ പദ്ധതികള്‍, ഭൂരഹിതര്‍ക്കുള്ള ഭവന പദ്ധതികള്‍, റോഡുകളുടെയും, കുടിവെള്ള പദ്ധതികളുടെ നവീകരണം, സ്കൂളുകളുടെയും ,അങ്കണവാടികളുടെയും അറ്റകുറ്റപ്പണി, ചെറുകിട തൊഴില്‍ സംരഭങ്ങൾ, വ്യവസായ പദ്ധതികള്‍, ആശ്രയ പദ്ധതികള്‍, തുടങ്ങിയ പദ്ധതികള്‍ക്കാണ് വികസന സെമിനാർ ഊന്നല്‍ നല്‍കിയിട്ടുള്ളത്. കട്ടിപ്പാറ ഗ്രാമപഞ്ചത്ത് ഹാളിൽ സംഘടിപ്പിച്ച വികസനാർ സെമിനാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് മോയത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്
ജിൻസി തോമസ് അധ്യക്ഷതവഹിച്ചു


വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അനിൽ ജോർജ് കരട് പദ്ധതി രേഖ അവതരിപ്പിച്ചു.
മുഹമ്മദ് ഷാഹിം, ബേബി രവിന്ദ്രൻ ,
സി കെ ഷാജിബ്, മുഹമ്മദ് ഫൈസൽ,
മിയ റോസ് ഹാരിസ് , പ്രേംജി ജെയിംസ് , അബുബക്കർക്കുട്ടി , ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം എം റഷിദ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button