Kozhikode
പൊൻപറകുന്നിൽ തീപ്പിടിത്തം: 50 ഏക്കർ കത്തിനശിച്ചു

കോഴിക്കോട്: ചെറൂപ്പ പൊൻപറകുന്നിൽ രണ്ടുതവണയായി വൻ തീപ്പിടിത്തം. ഏകദേശം 50 ഏക്കറോളം അടിക്കാട് കത്തിനശിച്ചു. ഉച്ചയ്ക്ക് 1.30-ഒാടെയാണ് ആദ്യ തീപിടിച്ചത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് വെള്ളിമാടുകുന്നിൽനിന്ന് അഗ്നിരക്ഷാസേനയെത്തി തീയണച്ചു. വാഹനമെത്താത്ത ഇവിടെ ഫയർബീറ്റർ ഉപയോഗിച്ച് അഗ്നിരക്ഷാസേന തീ അടിച്ചുകെടുത്തുകയായിരുന്നു.
എന്നാൽ, വൈകീട്ട് അഞ്ചോടെ വീണ്ടും തീപടരുകയായിരുന്നു. മാവൂർ പോലീസ് വിവരമറിയിച്ചതനുസരിച്ച് വീണ്ടും വെള്ളിമാട്കുന്ന് അഗ്നിരക്ഷാസേന യൂണിറ്റെത്തി തീയണച്ചു.






