Kozhikode

പൊൻപറകുന്നിൽ തീപ്പിടിത്തം: 50 ഏക്കർ കത്തിനശിച്ചു

കോഴിക്കോട്: ചെറൂപ്പ പൊൻപറകുന്നിൽ രണ്ടുതവണയായി വൻ തീപ്പിടിത്തം. ഏകദേശം 50 ഏക്കറോളം അടിക്കാട് കത്തിനശിച്ചു. ഉച്ചയ്‌ക്ക് 1.30-ഒാടെയാണ് ആദ്യ തീപിടിച്ചത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് വെള്ളിമാടുകുന്നിൽനിന്ന് അഗ്നിരക്ഷാസേനയെത്തി തീയണച്ചു. വാഹനമെത്താത്ത ഇവിടെ ഫയർബീറ്റർ ഉപയോഗിച്ച് അഗ്നിരക്ഷാസേന തീ അടിച്ചുകെടുത്തുകയായിരുന്നു.

എന്നാൽ, വൈകീട്ട് അഞ്ചോടെ വീണ്ടും തീപടരുകയായിരുന്നു. മാവൂർ പോലീസ് വിവരമറിയിച്ചതനുസരിച്ച് വീണ്ടും വെള്ളിമാട്കുന്ന് അഗ്നിരക്ഷാസേന യൂണിറ്റെത്തി തീയണച്ചു.

Related Articles

Leave a Reply

Back to top button