Thiruvambady

തിരുവമ്പാടിയിൽ എൽ.ഡി.എഫ്. പ്രചാരണം തുടങ്ങി

മുക്കം : തിരുവമ്പാടി മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർഥിയായി ലിൻേറാ ജോസഫിനെ പ്രഖ്യാപിച്ചതോടെ മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സ്ഥാനാർഥിയുടെ ചിത്രമടങ്ങിയ ഡിജിറ്റൽ പോസ്റ്ററുകൾ സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചും ഭിത്തികളിൽ പോസ്റ്ററുകൾ പതിച്ചുമാണ് പ്രചാരണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. സ്ഥാനാർഥിയെ തിരുവമ്പാടി ഏരിയാ കമ്മിറ്റി അംഗീകരിച്ച ഉടനെ കൂടരഞ്ഞി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ലിൻേറായുടെ പോസ്റ്ററുകൾ വ്യാപകമായി പതിച്ചു. മറ്റു മുന്നണികളുടെ സ്ഥാനാർഥിപ്രഖ്യാപനം ഉണ്ടാകുന്നതിനുമുമ്പ് പ്രചാരണത്തിൽ ഒരുപടി മുന്നേറാനുള്ള ഒരുക്കത്തിലാണ് ഇടതുമുന്നണി.

അതേസമയം, യു.ഡി.എഫ്., എൻ.ഡി.എ. മുന്നണികളുടെ സ്ഥാനാർഥികളെ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്നാണ് സൂചന. യു.ഡി.എഫിൽ സ്ഥാനാർഥിനിർണയം വൈകുന്നത് പ്രവർത്തകർക്കിടയിൽ ആശങ്കപരത്തുന്നുണ്ട്. യു.ഡി.എഫിൽ മുസ്‌ലിം ലീഗ് തന്നെയായിരിക്കും തിരുവമ്പാടി മണ്ഡലത്തിൽ മത്സരിക്കുക. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ്, തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡൻറ് സി.കെ. കാസിം എന്നിവരിൽ ഒരാളായിരിക്കും ലീഗിന്റെ സ്ഥാനാർഥി എന്നാണ് സൂചന. ന്യൂനപക്ഷമോർച്ച ജില്ലാ അധ്യക്ഷൻ ജോണി കുമ്പുളുങ്കലാകും എൻ.ഡി.എ. സ്ഥാനാർഥി.

തൃക്കുടമണ്ണ ക്ഷേത്രത്തിൽനിന്ന് പ്രചാരണം തുടങ്ങി ലിന്റോ

ശിവരാത്രിനാളിൽ തൃക്കുടമണ്ണ ശിവക്ഷേത്രത്തിൽനിന്ന് തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി തിരുവമ്പാടിയിലെ ഇടതുസ്ഥാനാർഥി ലിൻേറാ ജോസഫ്. ഡി.വൈ.എഫ്.ഐ. നേതാക്കൾക്കൊപ്പം തൃക്കുടമണ്ണ മണൽപ്പുറത്തെത്തിയ ലിൻേറാ ക്ഷേത്രത്തിലെത്തിയ ആളുകളെക്കണ്ട് വോട്ടഭ്യർഥിച്ചു.

സ്ഥാനാർഥിത്വം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ലിന്റോ ജോസഫ് പറഞ്ഞു. ഓരോ തവണയും പാർട്ടി ഓരോ ചുമതലകളാണ് ഏൽപ്പിക്കുന്നത്.

പാർട്ടി ഏൽപ്പിക്കുന്ന വിശ്വാസം പൂർണമായും നിറവേറ്റുക എന്നതാണ് കടമയെന്നും യുവജനങ്ങൾക്കുവേണ്ടി പ്രതികരിക്കുന്ന ആളെന്നനിലയിൽ ഇതരരാഷ്ട്രീയപ്പാർട്ടികളിൽനിന്നുപോലും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും ലിൻേറാ പറഞ്ഞു.

Related Articles

Leave a Reply

Back to top button