Kozhikode

ട്രെയിൻ എൻജിൻ തട്ടി യുവാവ് മരിച്ചു

കോഴിക്കോട് ∙ മൊബൈൽ ഫോണിൽ സംസാരിച്ചു പോകവേ റെയിൽവേയുടെ മെക്കാനിക്കൽ എൻജിൻ തട്ടി യുവാവ് മരിച്ചു. അരക്കിണർ യൂനുസ് മസ്കാനിൽ  യൂനസിന്റെ മകൻ ഷമീം അലി (17) ആണ് മരിച്ചത്. 

ഇന്നലെ ഉച്ചയ്ക്ക് 1.20ന് അരക്കിണർ യുവതരംഗ് വായനശാലയ്ക്കു സമീപമാണ് സംഭവം. ഷമീമിനെ ഉടനെ മെക്കാനിക്കൽ എൻജിനിൽ കല്ലായി റെയിൽവേ സ്റ്റേഷനിലെത്തിച്ചു. ഇവിടെ നിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്. ജസീന. സഹോദരൻ: യുഹാൻസ് അലി.

Related Articles

Leave a Reply

Back to top button