Kozhikode
ഗോഡൗണിൽ നിന്നു കേടുവന്ന അരി സ്കൂളുകളിൽ വിതരണത്തിന്; തടഞ്ഞ് നാട്ടുകാർ

കൊയിലാണ്ടി ( കോഴിക്കോട്) ∙ സിവിൽ സപ്ലൈസ് ഗോഡൗണിൽ നിന്നു കേടുവന്ന അരി സ്കൂളുകളിൽ വിതരണം ചെയ്യാൻ കൊണ്ടു പോകാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. ഏഴു മാസത്തോളമായി കൊയിലാണ്ടിയിലെ ഗോഡൗണിൽ സൂക്ഷിച്ചതിനെ തുടർന്നാണ് അരി കേടുവന്നത്.
ഏതാനും ലോഡ് അരി ലോറിയിൽ കയറ്റി കൊണ്ടു പോയ ശേഷമാണ് നാട്ടുകാർ വിവരം അറിയുന്നത്. തുടർന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് യു.രാജീവൻ, കെപിസിസി അംഗം പി. രത്നവല്ലി എന്നിവരുടെ നേതൃത്വത്തിൽ ലോറി തടഞ്ഞു സിവിൽ സപ്ലൈസ് അധികൃതരെയും ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥ







