Kozhikode

മുസ്‌ലിംലീഗ് നേതാവിന്റെ കാർ തകർത്തു

ചാത്തമംഗലം : പ്രചാരണപ്രവർത്തനങ്ങൾക്കുപോയ മുസ്‌ലിം ലീഗ് നേതാവിന്റെ കാർ തകർത്തു. മണ്ഡലം ട്രഷററും തിരഞ്ഞെടുപ്പ് കമ്മിറ്റി വൈസ് ചെയർമാനുമായ എൻ.പി. ഹംസയുടെ കാറിന്റെ പിൻവശത്തെ ചില്ലാണ് അജ്ഞാതർ അടിച്ചുതകർത്തത്.

ശനിയാഴ്ച 11.10-നാണ് സംഭവം. വെള്ളലശ്ശേരി പാറക്കണ്ടി റോഡിൽ കാർ നിർത്തി കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിലേക്കുപോയി തിരിച്ചുവന്നപ്പോഴാണ് കാർ തകർത്ത നിലയിൽ കണ്ടത്. വിവരമറിയിച്ചതിനെത്തുടർന്ന് പോലീസെത്തി വാഹനം സ്റ്റേഷനിലേക്ക് മാറ്റി. കുന്ദമംഗലം പോലീസിൽ പരാതിനൽകി.

Related Articles

Leave a Reply

Back to top button