Kozhikode

വിഷുവിന് പത്ത് നാൾ : പടക്കവിൽപ്പനയ്ക്ക് ലൈസൻസ് കിട്ടാതെ വ്യാപാരികൾ

കോഴിക്കോട് : വിഷുവിന് ഇനി പത്ത് നാൾ. മാസങ്ങളായി ലൈസൻസ് പുതുക്കിക്കിട്ടാതെ ജില്ലയിലെ പടക്കവ്യാപാരികൾ.

നേരത്തേയുള്ള ലൈസൻസ് പുതുക്കിക്കിട്ടാനും പുതുതായി ലൈസൻസിന് അപേക്ഷിച്ചവരും ഉൾപ്പെടെ 265 പേരാണ് ജില്ലയിൽ ഡിസംബർ മുതൽ വിവിധ മാസങ്ങളിലായി ലൈസൻസ് അനുമതിക്കായി കാത്തിരിക്കുന്നത്.

വിവിധ കാരണങ്ങളാൽ നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാലാണ് ലൈസൻസ് കിട്ടാത്തത്. മാർച്ച് 31 വരെയാണ് ലൈസൻസ് കാലാവധി. ഏപ്രിൽ മാസമായതിനാൽ പലർക്കും വ്യാപാരം തുടരാൻ സാധിക്കാത്ത സാഹചര്യമാണ്. വിഷുവിനാണ് പ്രധാനമായും കച്ചവടം നടക്കേണ്ടത്. കഴിഞ്ഞ വർഷം കോവിഡ് വ്യാപനം കാരണം വ്യാപാരം നടന്നിട്ടില്ല. ലൈസൻസ് ലഭിക്കാൻ വൈകുംതോറും ഇപ്രാവശ്യവും വരുമാനനഷ്ടം ഉണ്ടാകുമെന്ന് കച്ചവടക്കാർ പറയുന്നു. അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് (എ.ഡി.എം.) ആണ് ഇവർക്ക് ലൈസൻസ് നൽകേണ്ടത്.

Related Articles

Leave a Reply

Back to top button