Kozhikode

ആർ.ആർ.ടി.കൾ കൂടുതൽ വൊളൻറിയർമാരെ കണ്ടെത്തണമെന്ന് ജില്ലാ കളക്ടർ

കോഴിക്കോട്.കോവിഡ് കൺട്രോൾറൂം കൂടുതൽ ജീവനക്കാരെ ഉൾപ്പെടുത്തി ശക്തമാക്കിയതായി യോഗത്തിൽ കളക്ടർ എസ്. സാംബശിവറാവു പറഞ്ഞു. വാർഡ് ആർ.ആർ.ടി.കൾ അടിയന്തരമായി വിളിച്ചുചേർത്ത് കോവിഡ് പരിശോധനയിലും വാക്സിനേഷനിലും അവരുടെ പരിപൂർണമായ പങ്കാളിത്തം ഉറപ്പാക്കണം. ആർ.ആർ.ടി.കൾ കൂടുതൽ വൊളൻറിയർമാരെ കണ്ടെത്തണം.

കോവിഡ്‌രോഗികളുമായി വളരെ അടുത്ത് ബന്ധമുള്ളവരെമാത്രം ക്വാറൻറീനിൽ താമസിപ്പിച്ചാൽമതി. അല്ലാത്തവർക്ക് കൃത്യമായ മാനദണ്ഡംപാലിച്ച് ജോലിക്കുപോകുന്നതിന് തടസ്സമില്ല. പ്രതിദിനം 2000 പേർക്ക് കോവിഡ് പരിശോധന നടത്തുന്നതിനാണ് ഉദ്ദേശിക്കുന്നത്.

പരിശോധനയിൽ കോവിഡ് പോസിറ്റീവ് കേസുകൾ കണ്ടെത്തിക്കഴിഞ്ഞാൽ അത്തരം ആളുകളെ ഹോംഐസോലേഷനിൽ താമസിപ്പിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. ടെലികൺസൽട്ടേഷൻ സംവിധാനമുപയോഗപ്പെടുത്തി എല്ലാ ദിവസവും രോഗികളുടെ സ്ഥിതി കോവിഡ് ജാഗ്രതാപോർട്ടലിൽ രേഖപ്പെടുത്തും. എന്തെങ്കിലും പ്രയാസമനുഭവപ്പെടുന്ന രോഗികളെ ആശുപത്രികളിലേക്ക് മാറ്റുന്നതിനുള്ള സൗകര്യമൊരുക്കുമെന്നും കളക്ടർ അറിയിച്ചു.

Related Articles

Leave a Reply

Back to top button