Thiruvambady

കോവിഡ് പ്രതിരോധത്തിൽ തിരുവമ്പാടി പഞ്ചായത്ത് ഭരണസമിതിയുടെ നിസംഗതക്കെതിരെ ഡി. വൈ. എഫ്. ഐ പ്രതിഷേധം

തിരുവമ്പാടി: കോവിഡ്-19 രണ്ടാം വരവിൽ സംസ്ഥാന ഭരണകൂടവും സമീപ പഞ്ചാത്തുകളുമെല്ലാം നല്ല രീതിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി വരുമ്പോൾ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി നോക്കുകുത്തി ആവുകയാണെന്നും ഭൂരിപക്ഷം വാർഡുകളിലും RRT പ്രവർത്തനം നിർജീവമാണെന്നും ഡി വൈ എഫ് ഐ ആരോപിച്ചു.

പുതിയ ഭരണസമിതി അധികാരത്തിൽ വന്നതിന് ശേഷം സജീവമായി നിന്നവരെ തഴഞ്ഞുകൊണ്ട് തന്നിഷ്ടക്കാരായവരെ RRT പ്രവർത്തകനായി നിയോഗിച്ചത് പ്രതിരോധ പ്രവർത്തനങ്ങളുടെ പാളിച്ചക്ക് ആഴം കൂട്ടിയെന്നും ആവശ്യമായ ടെസ്റ്റുകൾ നടത്താൻ പഞ്ചായത്ത് അധികൃതർ ഇതുവരെ തയ്യാറായിട്ടില്ലെന്നും ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ല എന്ന രീതിയിലുള്ള പഞ്ചായത്ത് ഭരണസമിതിയുടെ സമീപനമാണ് തിരുവമ്പാടിയിൽ കാര്യങ്ങൾ ഇത്ര കണ്ട് വഷളാക്കിയതെന്നും ഡി വൈ എഫ് ചൂണ്ടിക്കാട്ടി.

പ്രതിരോധ പ്രവർത്തനങ്ങളിലെ നിസ്സംഗത സംബന്ധിച്ച് പഞ്ചായത്ത് മുൻ RRT ക്യാപ്റ്റന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സബ് കളക്ടർ കഴിഞ്ഞ ദിവസം പഞ്ചായത്തിൽ പരിശോധന നടത്തിയിരുന്നു. ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നത് കണക്കിലെടുത്ത് കോവിഡ് പ്രതിരോധത്തിൽ പഞ്ചായത്ത് നിസംഗത വെടിഞ്ഞ് ആവശ്യമായ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഡി വൈ എഫ് ഐ തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ജിബിൻ പി ജെ, അരുൺ ഉണ്ണി, വിഷ്ണു രാജ്, അജയ് ഫ്രാൻസി എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button