Koodaranji

കൂടരഞ്ഞിയിൽ 13 പേർക്ക് കൂടി കോവിഡ്

കൂടരഞ്ഞി: കുടുംബാരോഗ്യ കേന്ദ്രത്തിൽ വെള്ളിയാഴ്ച 106 പേരിൽ നടത്തിയ ആർ.ട്ടി.പീ.സീ.ആർ പരിശോധന ഫലം പുറത്ത് വന്നപ്പോൾ 13 പേർക്ക് കോവിഡ് 19 സ്ഥിരികരിച്ചു.

രോഗം സ്ഥിരികരിച്ചവരിൽ 10 പേരും പ്രൈമറി കോൺടാക്റ്റ് പട്ടികയിൽ ഉൾപ്പെട്ട് നിരീക്ഷണത്തിൽ കഴിയുന്നവരാണ്.

മറ്റ് 3 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ സമീപ പഞ്ചായത്തുകളെ അപേക്ഷിച്ച് കൂടരഞ്ഞിയിൽ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് വളരേ കുറവാണന്നും നാളെയും 200 പേർക്ക് കോവിഡ് പരിശോധന നടത്തുമെന്നും പരിശോധനയ്ക്ക് വിധയരാകാൻ താൽപര്യമുള്ളവർ ഇന്ന് വൈകുന്നേരത്തിനുള്ളിൽ വാർഡ് ചുമതലയുള്ള ഹെൽത്ത് നഴ്സിൻ്റെയൊ വാർഡ് മെമ്പറുടെയൊ പക്കൽ പേര് നൽകണമെന്നും ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൺ ജോർജ് അറിയിച്ചു. ഇന്നലെ നടന്ന ആർ.ട്ടി.പീ.സി.ആർ ടെസ്റ്റുകളുടെ ഫലം ഇന്ന് രാത്രിയൊടെ ലഭ്യമാകും. 

Related Articles

Leave a Reply

Back to top button