Kodanchery

വട്ടചിറ ആദിവാസി കോളനി പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷം:

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെടുന്ന വട്ടചിറ ആദിവാസി കോളനി പ്രദേശത്തും അതിനോടു ചേർന്നു കിടക്കുന്ന മറ്റു കർഷകരുടെ ഭൂമിയിലും കാട്ടാനയുടെ ആക്രമണത്തിൽ നിരവധി തെങ്ങുകളും, വാഴത്തോട്ടവും, കവുങ്ങുകളും നശിപ്പിക്കപ്പെട്ടു.

കാട്ടാനകളുടെയും കാട്ടുമൃഗങ്ങളുടെ ആക്രമണം പ്രതിരോധിക്കാൻ ആവശ്യമായ വനം വകുപ്പ് വാച്ചർമാരുടെ അപര്യാപ്തതയും, വനംവകുപ്പിന്റെ അനാസ്ഥയുമാണ് നിരന്തരമായ കാട്ടുമൃഗശല്യം കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വനാതിർത്തികളിൽ ഉള്ള കൃഷിഭൂമികൾ ഇത്ര ദയനീയമായി നശിപ്പിക്കപ്പെടാൻ പ്രധാനകാരണം.

കാട്ടാനയുടെ ആക്രമണത്തിൽ തകർന്ന പ്രദേശങ്ങൾ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ അലക്സ് തോമസ് ചെമ്പകശ്ശേരി, വാർഡ് മെമ്പർ റോസിലി മാത്യു, പൊതുപ്രവർത്തകരായ ടോമി ഇല്ലിമൂട്ടിൽ, ആൽവിൻ ഊന്നുകല്ലേൽ, സിജോ കരികൊമ്പിൽ എന്നിവർ സന്ദർശിച്ചു . ഊരുമൂപ്പൻ അയ്യപ്പൻ കാര്യങ്ങൾ വിശദീകരിച്ചുകൊടുത്തു.

Related Articles

Leave a Reply

Back to top button