Kozhikode

മതമൈത്രിയുടെയും ഒരുമയുടെയും കൂട്ടായ്മയൊരുക്കി താമരശ്ശേരിയിൽ സമന്വയം ക്രിസ്മസ് – പുതുവത്സര സംഗമം

താമരശ്ശേരി: ജാതിക്കും മതത്തിനുമതീതമായ കൂട്ടായ്മകള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എം.കെ. രാഘവന്‍ എം.പി പറഞ്ഞു. സമന്വയം പൈതൃക കൂട്ടായ്മ താമരശ്ശേരിയില്‍ സംഘടിപ്പിച്ച ക്രിസ്മസ് -പുതുവല്‍സര സംഗമം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.ഭാവിതലമുറക്ക് ഉപകരിക്കുന്ന തരത്തില്‍ നാടിന്റെ പൈതൃകങ്ങള്‍ കാത്തുസൂക്ഷിക്കാനുള്ള ബാധ്യത ജനങ്ങള്‍ക്കുണ്ടെന്നും സമൂഹത്തിന്റെ കെട്ടുറപ്പിന്നും സാഹോദര്യ സംരക്ഷണത്തിനും എല്ലാ സമുദായങ്ങളും ഉള്‍കൊണ്ട കൂട്ടായ്മകള്‍ അനിവാര്യമാണെന്നും അദ്ധേഹം പറഞ്ഞു.താമരശ്ശേരി മേരിമാതാ കത്തീഡ്രല്‍ പാരീഷ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കെ.പ്രഭാകരന്‍ നമ്പ്യാര്‍ അധ്യക്ഷതവഹിച്ചു.ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ , സി.ടി.അന്‍സാര്‍ വാവാട്,ബാബു നമ്പൂതിരി എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി.സി.മോയിന്‍കുട്ടി, വി.എം.ഉമ്മര്‍,നവാസ് ഈര്‍പ്പോണ,ഗിരീഷ് ജോണ്‍,എ.അരവിന്ദന്‍,ചേറ്റൂര്‍ബാലകൃഷ്ണന്‍,എ.പി.മുസ്തഫ,സോമന്‍പിലാതോട്ടം,പി.സി.ഇബ്രാഹീം,രാജാരവിവര്‍മ്മരാജ,കെ.എം.മസൂദ്,ഉസ്മാന്‍.പി.ചെമ്പ്ര എന്നിവര്‍ സംസാരിച്ചു.മാര്‍ട്ടിന്‍തോമസ് സ്വാഗതവും എം.എ.യൂസുഫ് ഹാജി നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button