Thiruvambady

കിടപ്പുരോഗികൾക്കുള്ള വാക്സിൻ പദ്ധതി ഫ്ലാഗ് ഓഫ് ചെയ്തു

തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ നൂറിലധികം വരുന്ന പാലിയേറ്റിവ് കിടപ്പ് രോഗികൾക്ക് അവരവരുടെ ഭവനങ്ങളിൽ തന്നെ വാക്സിൻ എത്തിച്ചുനൽകുന്ന പദ്ധതിക്ക് തുടക്കമായി. ഇന്ന് രാവിലെ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് പദ്ധതിയുടെ ഫ്ലാഗ് ഓഫ് കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് നിർവഹിച്ചു. പദ്ധതി ഉദ്ഘാടന ദിവസമായ ഇന്ന്, ഒന്നാം വാർഡിലെ 11 കിടപ്പുരോഗികൾക്ക് വാക്സിനേഷൻ നൽകി.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ എ അബ്ദുറഹിമാൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രാമചന്ദ്രൻ കരിമ്പിൽ, മെഡിക്കൽ ഓഫീസർ ഡോ.ജലീൽ, ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുറഹിമാൻ, പാലിയേറ്റീവ് നഴ്സ് ലിസി, ജാവേദ്, ലിഷ ഗോപി എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button