Thiruvambady

ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്ത്; തിരുവമ്പാടി ജനമൈത്രി പോലിസും

തിരുവമ്പാടി: കൊവിഡ് ലോക്ഡൗൺ സമയത്ത് പ്രയാസത്തിലായ നിർദ്ദര കുടുംബങ്ങൾക്ക് തിരുവമ്പാടി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾ നൽകി.

തിരുവമ്പാടി പോലിസ് സ്റ്റേഷൻ പരിധിയിലെ തിരുവമ്പാടി, കൂടരഞ്ഞി, കൂമ്പാറ പ്രദേശങ്ങളിലാണ് മുക്കത്തെ പ്രമുഖ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായത്തോടെ പച്ചക്കറി ഭക്ഷ്യ കിറ്റുകൾ വീടുകളിൽ എത്തിച്ചു നൽകിയത്.

തിരുവമ്പാടി ജനമൈത്രി പോലിസ് ഉദ്യോഗസ്ഥരും, തിരുവമ്പാടി കൂടരഞ്ഞി പഞ്ചായത്തുകളിലെ ആർ.ആർ.ടി പ്രവർത്തകരും ഭക്ഷ്യ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി

Related Articles

Leave a Reply

Back to top button