India

എത്ര വലിയ വെല്ലുവിളികളെയും ഇന്ത്യ ശക്തമായി നേരിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: എത്ര വലിയ വെല്ലുവിളികളെയും ഇന്ത്യ ശക്തമായി നേരിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തികഞ്ഞ സംയമനത്തോടെയാണ് സമീപകാലത്ത് ഉണ്ടായ എല്ലാ പ്രതിസന്ധികളെയും വെല്ലുവിളികളെയും ഇന്ത്യ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം മോദി  സർക്കാർ അധികാരത്തിൽ വന്നിട്ട് രണ്ട്  വർഷം പൂർത്തിയാക്കുകയാണ്.

മൻ കീ ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിൻറെ കൂട്ടായ്മയും സർവശക്തിയും ഉപയോഗിച്ചുള്ള പോരാട്ടമാണ് നടക്കുന്നത്. മഹാമാരി രൂക്ഷമാകുന്നതിനിടയിൽ ഉണ്ടായ രണ്ട്  ചുഴലിക്കാറ്റുകൾ ഉയർത്തിയ പ്രതിസന്ധിയും നേരിടാൻ രാജ്യത്തിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ 900 ടൺ ലിക്വിഡ് മെഡിക്കൽ ഓക്‌സിജനാണ് രാജ്യത്ത് ഉല്പാദിപ്പിച്ചുകൊണ്ടിരുന്നത്. ഇപ്പോൾ അത് 9500  ടൺ  ആയി ഉയർന്നു. പത്തിരട്ടിയോളം വർധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. അധികാരത്തിൽ എത്തിയ ശേഷമുള്ള കഴിഞ്ഞ ഏഴ് വർഷവും തികഞ്ഞ പ്രതിബദ്ധത സർക്കാർ പുലർത്തി. 

Related Articles

Leave a Reply

Back to top button