കോടഞ്ചേരി; കൂരോട്ടുപാറ അംഗനവാടിയിൽ ആരംഭിച്ച സമൂഹ അടുക്കള സഹകരണം കൊണ്ട് ശ്രദ്ധേയമാവുകയാണ്

കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്ത് ഏഴാം വാർഡിൽ പോസിറ്റീവ് കേസുകൾ കൂടി വന്നപ്പോൾ ഇപ്രദേശത്തെ ജനങ്ങളുടെ ആവശ്യം മനസിലാക്കി വാർഡ് മെമ്പർ ലീലാമ്മ കണ്ടത്തിലിൻ്റെ നേതൃത്വത്ത്വത്തിൽ കൂരോട്ടുപാറ അംഗനവാടിയിൽ ആരംഭിച്ച സമൂഹ അടുക്കള സഹകരണം കൊണ്ട് ശ്രദ്ധേയമാവുകയാണ്.
പ്രവർത്തനം ആരംഭിച്ചതുമുതൽ സമൂഹ അടുക്കളയിൽ യാതൊരു കുറവും വരാതെ അരിയും കറിവെയ്ക്കാനുള്ള സാധനങ്ങളും നിത്യവും എത്തിചേരുകയാണ്. കൂടാതെ സമൂഹ അടുക്കയിൽ പ്രവർത്തിക്കുന്നത് ഈ പ്രദേശത്തെ വീട്ടമ്മമാരാണ് അതുകൊണ്ട് തന്നെ ദിവസവും 2 നേരത്തെ ഭക്ഷണം രോഗംമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ വീടുകളിൽ എത്തിച്ചു കൊടുക്കുന്നത് ഇവിടുത്തെ യുവജനങ്ങളാണ്.
ചോറ്, സാമ്പാറ്, തോരൻ, അച്ചാറ് ഇവ കൂടതെ ചിക്കൻ കറി, അല്ലങ്കിൽ ബീഫ് കറി എന്നിവയും കൃത്യമായി കൊടുക്കുവാൻ സാധിക്കുന്നു.ഈ അടുക്കള എത്ര നാൾ പ്രവർത്തിക്കണമോ അത്രയും നാൾ പ്രവർത്തിക്കാൻ സന്മനസ്സുള്ളവർ ഉണ്ട് എന്നതാണ് ഈ സമൂഹ അടുക്കളയുടെ പ്രത്യേകത.







