Mukkam
കെട്ടകാലത്ത് സഹജീവി സ്നേഹത്തിന്റെ സന്ദേശം പകർന്ന് രണ്ട് കുരുന്നുകൾ

മുക്കം: കോവിഡ് മഹാമാരിയുടെ കാലത്ത് ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുവാൻ തങ്ങളാലവും വിധം സംഭാവന നൽകി മാതൃകയായി രണ്ട് കുരുന്നുകൾ. കോടഞ്ചേരി ഗണപതിപ്ലാക്കൽ ടോം ജോർജ്-വിഥുല ദമ്പതികളുടെ മകൾ അന്ന ടോം തന്റെ പിറന്നാൾ ആഘോഷത്തിനായി മാറ്റി വെച്ച തുക നൽകിയും സൈക്കിൾ വാങ്ങാൻ സ്വരൂപിച്ച തുക നൽകി തൊട്ടുമുക്കം സ്വദേശി ആഷാ ഫാത്തിമയുമാണ് അളവറ്റ സഹജീവി സ്നേഹവും മാതൃകയും പകർന്നു അർഹതപ്പെട്ടവർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്.






