Koodaranji

സി.ഫ്.ൽ.ടീ.സി ഉടൻ പ്രവർത്തനം ആരംഭിക്കണമെന്ന ആവിശ്യം ശക്തമാകുന്നു

കൂടരഞ്ഞി:പഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കോവിഡ് ഫസ്റ്റ് ലെവൽ ട്രീറ്റ്മെൻ്റ് സെൻ്റർ തുടങ്ങാൻ തയ്യാറാകാത്ത പഞ്ചായത്തിൻ്റെ നിലപാട് പ്രതിഷേധത്തിന് കാരണമാകുന്നു.

നേരത്തെ കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻ ഹയർ സെക്കണ്ടറി സ്കൂളിൽ സെൻ്ററിനാവിശ്യമായ സജ്ജികരണങ്ങൾ യുവജന സംഘടനകളുടെ നേതൃത്തത്തിൽ ഒരുക്കിയിരുന്നെങ്കിലും ഇവിടെ ഇതുവരെ രോഗികളെ പ്രവേശിപ്പിക്കാൻ പഞ്ചായത്ത് തയ്യാറായിട്ടില്ല പകരം വീടുകളിൽ ചികിത്സ സൗകര്യമില്ലാത്ത ആളുകളെ തിരുവമ്പാടി പഞ്ചായത്തിന് കീഴിലുള്ള സിഫ് എൽ ടീ സി ലേക്കാണ് മാറ്റുന്നത്. കൂടരഞ്ഞി പഞ്ചായത്ത് പരിധിയുള്ള 27 രോഗികളാണ് തിരുവമ്പാടിയിൽ മാത്രം ചികിത്സയിൽ കഴിയുന്നത്.

മുൻ ഭരണസമിതിയുടെ കാലഘട്ടത്തിൽ ഫസ്റ്റ് ലെവൽ ട്രീറ്റ്മെൻ്റ് സെൻ്ററിനാവശ്യമായ മുഴുവൻ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിരുന്നെന്നും മലയോര മേഖലയിലുൾപ്പെടെ രോഗികളുടെ എണ്ണം ക്രമാതിതമായി ഉയരുന്ന സാഹചര്യത്തിൽ ഫസ്റ്റ് ലെവൽ ട്രീറ്റ്മെൻ്റ് സെൻ്റർ തുറക്കാൻഭരണ സമതി തയ്യാറാകണമെന്നും യുഡിഫ് പഞ്ചായത്ത് കമ്മറ്റി ആവിശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button