Thiruvambady
കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡ് പ്രവൃത്തി എം എൽ എ സന്ദർശിച്ചു

തിരുവമ്പാടി: കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡ് നിർമ്മാണ പ്രവൃത്തി തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് സന്ദർശിച്ചു. എം എൽ എയോടൊപ്പം പൊതുമരാമത്ത് ഉദ്യോഗസ്ഥർ, കരാറുകാർ, പ്രദേശവാസികൾ തുടങ്ങിയവർ ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. തടസ്സങ്ങളെല്ലാം മറികടന്ന് ഡിസംബറോടെ റോഡ് നാടിന് സമർപ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇത് സംബന്ധിച്ച് അടിയന്തിര നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്നും നിലവിൽ ടാർ ചെയ്യാൻ കഴിയുന്ന ഇടങ്ങളിൽ കാലാവസ്ഥ അനുകൂലമാകുന്നതനുസരിച്ച് പ്രവൃത്തി നടത്തുമെന്നും എം എൽ എ കൂട്ടിച്ചേർത്തു.







