തിരുവമ്പാടിയിൽ ഇന്ന് 12 പേർക്ക് കോവിഡ്

തിരുവമ്പാടി: പാമ്പിഴഞ്ഞപാറയിൽ വച്ച് ഇന്നലെ നടത്തപ്പെട്ട 43 പേരുടെ ആർ ടി പി സി ആർ ടെസ്റ്റിൽ അഞ്ച് പേർക്കും പുല്ലൂരാംപാറ യുപി സ്കൂളിൽ വച്ച് ഇന്ന് നടത്തപ്പെട്ട 101 പേരുടെ ആന്റിജൻ ടെസ്റ്റിൽ 4 പേർക്കും ഉൾപ്പെടെ ഇന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 22 പേർ ഇന്ന് രോഗ മുക്തിനേടി. നിലവിൽ പഞ്ചായത്ത് പ്രദേശത്ത് 130 പേർ നിരീക്ഷണത്തിൽ കഴിയുന്നു. ഇന്ന് വാർഡ് 5, 9, 15 എന്നിവയിൽ ഓരോ വ്യക്തികൾക്ക് വീതവും വാർഡ് 3, 7 എന്നിവയിൽ രണ്ടുപേർ വീതവും വാർഡ് 8ൽ 5 പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇന്നലെ പഞ്ചായത്ത് പരിധിയിൽ 23 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പുന്നക്കൽ, പമ്പിഴഞ്ഞപാറ എന്നിവിടങ്ങളിൽ നടത്തിയ ടെസ്റ്റുകളിൽ ലഭിച്ച പോസിറ്റീവ് കേസുകൾ ഉൾപ്പെടെയാണ് 23 കേസുകൾ. തിരുവമ്പാടി സേക്രഡ് ഹാർട്ട് യു പി സ്കൂളിൽ വച്ച് നാളെ (വ്യാഴം ) കോവിഡ് പരിശോധന ഉണ്ടായിരിക്കും.







