Pullurampara
പൊന്നാങ്കയം മേഖലയിൽ കാട്ടാനകളുടെ വിളയാട്ടം; മേഴ്സി പുള്ളിക്കാട്ടിൽ സന്ദർശിച്ചു

പുല്ലൂരാംപാറ: കാട്ടാനകളുടെ വിളയാട്ടം തീരാതെ മേലെ പൊന്നാങ്കയം മേഖല. പ്രദേശത്തെ നിരവധി കർഷകരുടെ വിളകൾ കഴിഞ്ഞ ദിവസം ആനകൾ നശിപ്പിച്ചു.
മേലെ പൊന്നാങ്കയത്ത് കട്ടത്തറയിൽ ചന്ദ്രൻ, പുതുപറമ്പിൽ അനിൽ, പുതുപറമ്പിൽ വിജയരാജ് എന്നിവരുടെ സ്ഥലത്തുള്ള വാഴ, തെങ്ങ്, കവുങ്ങ് എന്നീ കൃഷികളാണ് കഴിഞ്ഞ ദിവസം കാട്ടാന നശിപ്പിച്ചത്. രണ്ടു മാസം മുൻപ് സൗരോർജവേലി സ്ഥാപിച്ച സ്ഥലത്താണ് കാട്ടാന വീണ്ടും ഇറങ്ങി കൃഷി നശിപ്പിച്ചത്.
ഈ പ്രദേശങ്ങളിൽ കാട്ടാന ശല്യത്തിന് പരിഹാരം കാണാത്തത് ജനങ്ങൾക്ക് ദുരിതം ആയി മാറിയിരിക്കുകയാണ്.
മേലെ പൊന്നാങ്കയത്ത് കാട്ടാനകൾ ഇറങ്ങിയ കൃഷി നശിപ്പിച്ച സ്ഥലം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുള്ളിക്കാട്ടിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ, സോണി മണ്ഡപത്തിൽ എന്നിവർ സന്ദർശത്തിൽ ഒപ്പമുണ്ടായിരുന്നു.







