11 തദ്ദേശ സ്ഥാപനങ്ങള്‍ ക്രിട്ടിക്കല്‍ വിഭാഗത്തില്‍

കോഴിക്കോട്: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റിന്റെ അടിസ്ഥാനത്തില്‍ 11 തദ്ദേശ സ്ഥാപനങ്ങളെ ക്രിട്ടിക്കല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി. കാരശ്ശേരിയും, പെരുവയലും ഹൈലി ക്രിട്ടിക്കല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇവിടെ കടുത്ത നിയന്ത്രണങ്ങളുണ്ടാവും. ചേളന്നൂര്‍, ഫറോക്ക്, കാക്കൂര്‍, കുന്ദമംഗലം, മണിയൂര്‍, മാവൂര്‍, മുക്കം, പെരുമണ്ണ, പുതുപ്പാടി തദ്ദേശ സ്ഥാപനങ്ങള്‍ ക്രിട്ടിക്കല്‍ വിഭാഗത്തില്‍ പെടും.
27 തദ്ദേശ സ്ഥാപനങ്ങള്‍ ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ളവയാണ്. അഴിയൂര്‍, ചാത്തമംഗലം, ചെറുവണ്ണൂര്‍, ചോറോട്, ഏറാമല, കടലുണ്ടി, കക്കോടി, കട്ടിപ്പാറ, കായക്കൊടി, കൊടിയത്തൂര്‍, കൊയിലാണ്ടി, കോഴിക്കോട്, കുരുവട്ടൂര്‍, മടവൂര്‍, നരിക്കുനി, ഒളവണ്ണ, ഓമശ്ശേരി, ഒഞ്ചിയം, പയ്യോളി, രാമനാട്ടുകര, താമരശ്ശേരി, തിക്കോടി, തിരുവമ്പാടി, തൂണേരി, തുറയൂര്‍, വടകര, വളയം എന്നിവയാണ് ഇവ.







