Thiruvambady

തിരുവമ്പാടിയിൽ ഇന്ന് നാല് കോവിഡ് പോസിറ്റീവ് കേസുകൾ

തിരുവമ്പാടി: ഇന്ന് കാളിയാമ്പുഴ സാംസ്കാരിക നിലയത്തിൽ വച്ച് നടത്തിയ 98 പേരുടെ ആൻറിജൻ പരിശോധനയിൽ നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വാർഡ് 15ൽ 2 പേർക്കും വാർഡ് 8, 16 എന്നിവയിൽ ഓരോ വ്യക്തികൾക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടൊപ്പം 52 പേരുടെ ആർ ടി പി സി ആർ ടെസ്റ്റും നടത്തി.

നിലവിൽ പഞ്ചായത്ത് പരിധിയിൽ 108 പേർ ചികിത്സയിൽ കഴിയുന്നു എന്നും. നാളെ, 24/6/21ന് താഴെ തിരുവമ്പാടി ജുമാ മസ്ജിദിനു സമീപമുള്ള മദ്രസ്സയിൽ വച്ച് 150 പേർക്കുള്ള ആൻ്റിജൻ/ആർ ടി പി സി ആർ പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button