Kozhikode
കൊടുവള്ളിയില്‍ ഒഴുക്കില്‍പെട്ട വിദ്യാര്‍ത്ഥി മരണത്തിന് കീഴടങ്ങി

കൊടുവള്ളി: കരുവന്‍പൊയില്‍ മാതോലത്ത് കടവില്‍ ഒഴുക്കില്‍ പെട്ട വിദ്യാര്‍ത്ഥി മരണത്തിന് കീഴടങ്ങി. കൊടുവള്ളി ചുണ്ടപ്പുറം നെടുത്തല ശംസുദ്ദീന്റെ മകന് മുഹമ്മദ് ഫിഹാദ്(17)ആണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് ഫിഹാദ് ഒഴുക്കില്‍ പെട്ടത്. ഉടന്‍ തന്നെ രക്ഷപ്പെടുത്തി ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരിച്ചു. ഉമ്മ: നസീറ. സഹോദരങ്ങള്‍: ഫിദ, നിദ.







