Mukkam
സംസ്ഥാന സര്‍ക്കാര്‍ സഹകരണ ബാങ്കുകൾ വഴി നൽകുന്ന വായ്‌പ്പാ പദ്ധതി ഉദ്ഘാടനം നിർവ്വഹിച്ചു

മുക്കം: സംസ്ഥാന സര്‍ക്കാര്‍ സഹകരണ ബാങ്കുകള്‍ക്ക് അഞ്ച് കോടി രൂപ നല്‍കി 6.4% പലിശ നിരക്കില്‍ പൊതുജനങ്ങള്‍ക്ക് വായ്‌പ്പ ലഭ്യമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കാരശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്കില്‍ തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് നിര്‍വഹിച്ചു.
ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് ഓൺലൈൻ പഠനത്തിന് സാഹചര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യം ഒരുക്കുന്നതിന് വേണ്ടി എം എൽ എ ഹെല്‍പ്പ് ഡെസ്കിലെക്ക് സ്മാര്‍ട്ട് ഫോണുകള്‍ നൽകി. കാരശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് ചെയര്‍മാന്‍ എന്‍ കെ അബ്ദുറഹ്മാൻ എം എൽ എയ്ക്ക് സ്മാർട്ട്‌ഫോണുകൾ കൈമാറി.






