Kodanchery

മൊബൈൽ നെറ്റ്‌വർക്ക് ക്ഷാമത്തിന് പരിഹാരം കാണണം; യൂത്ത് കോൺഗ്രസ് കോടഞ്ചേരിയിൽ ധർണ്ണ നടത്തി

കോടഞ്ചേരി: മലയോര കുടിയേറ്റ മേഖലയായ കോടഞ്ചേരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മൊബൈൽ നെറ്റ്‌വർക്ക് കവറേജ് ലഭ്യമല്ലാത്തതിനാൽ ഉടനടി പരിഹാരം കാണണമെന്ന് മൊബൈൽ സേവനദാതാക്കളോട് അഭ്യർത്ഥിച്ചിട്ടും ബി.എസ്.എൻ.എൽ അടക്കമുള്ള മൊബൈൽ നെറ്റ്‌വർക്ക് കമ്പനികൾ പുലർത്തിപ്പോരുന്ന നിസ്സംഗതക്കെതിരെ യൂത്ത് കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി എസ് എൻ എൽ ഓഫീസിന് മുന്നിൽ ധർണ നടത്തി.അടിയന്തര സാഹചര്യങ്ങളിൽ പോലും ഫോണിൽ ബന്ധപ്പെടാൻ സാധിക്കാത്ത അനേകം പ്രദേശങ്ങൾ പഞ്ചായത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

മഴ കനക്കുന്നതോടുകൂടി ഉരുൾപൊട്ടലും മണ്ണിടിച്ചിലും പതിവായ പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ആശങ്ക ഇരട്ടി ക്കുകയാണ് .കോവിഡ് മഹാമാരിയുടെ കാലത്ത് വിദ്യാഭ്യാസം പൂർണമായി ഓൺലൈൻ വഴിയായതിനാൽ അനേകം വിദ്യാർഥികൾക്ക് ക്ലാസുകളിൽ പങ്കെടുക്കുവാൻ പ്രായോഗികമായ ബുദ്ധിമുട്ടുകൾ നേരിടുന്നുമുണ്ട് .ഇത് അവരുടെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുകയാണ്. ഇതിനെല്ലാം ശാശ്വതമായ പരിഹാരം കാണുവാൻ അടിയന്തരമായി പുതിയ ടവറുകൾ സ്ഥാപിക്കുകയും നിലവിലെ ടവറുകളിൽ ഭൂസ്റ്ററുകൾ ഉൾപ്പെടെ ഘടിപ്പിച്ച് നെറ്റ്‌വർക്ക് കവറേജ് വർദ്ധിപ്പിക്കുകയും ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ധർണ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ആൽവിൻ ജോസഫ് ഊന്നുകല്ലേൽ, സിജോ കാരിക്കൊമ്പിൽ, ജാസിം കരിമ്പാലക്കുന്ന്, ജിൻസ് , ജോർജ് അമ്പാട്ട്, ജോഷ്വ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button