Thiruvambady

തിരുവമ്പാടിയിൽ ഇന്ന് 14 പേർക്ക് കോവിഡ്

തിരുവമ്പാടി: സേക്രഡ് ഹാർട്ട് യു പി സ്കൂളിൽ വച്ച് ഇന്നലെ നടത്തപ്പെട്ട 17 പേരുടെ ആർ ടി പി സി ആർ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ച 1 വ്യക്തിക്ക് ഉൾപ്പെടെ ഇന്ന് പഞ്ചായത്ത് പരിധിയിൽ 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ 79 പേർ ചികിത്സയിൽ കഴിയുന്നു. ഇന്ന് 80 പേർക്ക് കോവാക്സിൻ രണ്ടാം ഡോസ് വാക്സിനേഷൻ നൽകി. നാളെ ജൂലൈ 9ന് മുത്തപ്പൻപുഴ സെന്റ് സെബാസ്റ്റൻസ് സ്കൂളിൽ വച്ച് 150 പേർക്ക് ആന്റിജൻ/ആർ ടി പി സി ആർ പരിശോധന ഉണ്ടായിരിക്കും.

വാർഡ് 1ൽ 6 പേർക്കും വാർഡ് 12ൽ 3 പേർക്കും വാർഡ് 7ൽ 2 പേർക്കും. വാർഡ് 14, 17, 16 എന്നിവയിൽ ഓരോ വ്യക്തികൾക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

Related Articles

Leave a Reply

Back to top button