Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 9 കോവിഡ് പോസിറ്റീവ് കേസുകൾ

തിരുവമ്പാടി: സേക്രഡ് ഹാർട്ട് യു പി സ്കൂളിൽ വച്ച് ഇന്നലെ നടത്തിയ 63 പേരുടെ ആർ ടി പി സി ആർ പരിശോധനയിൽ ലഭ്യമായ ഫലങ്ങളിൽ ഉൾപ്പെട്ട 2 പോസിറ്റീവ് കേസുകൾ ഉൾപ്പെടെ പഞ്ചായത്ത് പരിധിയിൽ ഇന്ന് 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ 92 പേർ ചികിത്സയിൽ കഴിയുന്നു. വാർഡ് 1ൽ 2 പേർക്കും വാർഡ് 10ൽ 3 പേർക്കും വാർഡ് 2, 9, 13, 17 എന്നിവയിൽ ഓരോ വ്യക്തികൾക്ക് വീതവുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് വാക്സിനേഷനും കോവിഡ് പരിശോധനയും നടത്തിയില്ല.







