Mukkam
ഈങ്ങാംകണ്ടി ആദിവാസി കോളനിയിൽ കോവിഡ് വ്യാപനം: നടപടിയില്ലെന്ന് ആരോപണം

മുക്കം ∙കാരശ്ശേരി പഞ്ചായത്തിലെ ചുണ്ടത്തുംപൊയിൽ വാർഡിലെ ഈങ്ങാംകണ്ടി ആദിവാസി കോളനിയിൽ കോവിഡ് വ്യാപനം. കോളനി നിവാസികളിൽ 22 പേരിൽ 17 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. ഗർഭിണി, ഒന്നര വയസ്സുളള കുട്ടി ഉൾപ്പെടെയുള്ളവർക്കാണ് കോവിഡ് ബാധ. 7കുടുംബങ്ങളാണ് കോളനിയിലുള്ളത്. പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചിട്ടും പ്രതിരോധ നടപടികൾ സ്വീകരിച്ചില്ലെന്ന് പഞ്ചായത്തംഗം സിജി സിബി പറയുന്നു.
നാട്ടുകാരാണ് കോവിഡ് ബാധിതർക്കു ഭക്ഷണം എത്തിച്ച് നൽകിയതെന്നും പഞ്ചായത്തംഗം പറഞ്ഞു. 24 വരെ ക്വാറന്റീനിൽ കഴിയണം കോളനി നിവാസികൾ. പഞ്ചായത്ത് അധികൃതരുടെ നടപടിക്കെതിരെ ഇടതുമുന്നണി പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കോളനി കേന്ദ്രീകരിച്ച് പ്രതിരോധ നടപടികൾ ശക്തമാക്കണമെന്നും ആവശ്യമുന്നയിച്ചു.






