ധാന്യമില്ലുകളിലെ ശബ്ദ തീവ്രത മലിനീകരണ നിയന്ത്രണം ഏർപ്പെടുത്തണമെന്ന്:മനുഷ്യാവകാശ കമ്മീഷൻ.

കോഴിക്കോട്: ജനവാസ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ധാന്യമില്ലുകളിലെ ശബ്ദ തീവ്രത മലിനീകരണ നിയന്ത്രണ ബോർഡ് നിശ്ചയിക്കും പ്രകാരമായിരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
മില്ലുകളിലെ ശബ്ദശല്യവും പൊടിശല്യവും കുറയ്ക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് നിർദ്ദേശിക്കുന്ന കാര്യങ്ങൾ സ്ഥാപന ഉടമകൾ കൃത്യമായി പാലിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
ജനവാസ കേന്ദ്രങ്ങളിലെ അനുവദനീയ ശബ്ദപരിധിക്കപ്പുറമാണ് ധാന്യമില്ലുകൾ പ്രവർത്തിക്കുമ്പോഴുള്ള ശബ്ദതീവ്രതയെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് കമ്മീഷനെ അറിയിച്ചു.
ശബ്ദതീവ്രത കുറയ്ക്കാൻ ശബ്ദ നിയന്ത്രണ ഉപാധികൾ സ്ഥാപിക്കണം. രാത്രി ആറു മുതൽ രാവിലെ ആറു വരെ ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ പാടില്ല.







