Thiruvambady

അമ്പലപ്പാറയിൽ ശുദ്ധജല വിതരണ പൈപ്പ് പൊട്ടി ജലം പാഴാകുന്നു. മാസങ്ങളായിട്ടും നടപടിയില്ല

തിരുവമ്പാടി: വാട്ടർ അതോറിറ്റിയുടെ മെയിൻ പൈപ്പ് പൊട്ടിയൊലിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും നടപടിയുണ്ടാകുന്നില്ല. അമ്പലപ്പാറ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപമാണ് പൈപ്പ് പൊട്ടി വൻതോതിൽ ജലം പാഴാകുന്നത്.

ചേമ്പിലങ്കോട് കുളത്തിൽനിന്നു പാണ്ടിക്കോട്ട് ജലസംഭരണി വഴി തിരുവമ്പാടി നഗരത്തിലടക്കം ഒട്ടേറെ സ്ഥലങ്ങളിൽ ശുദ്ധജലമെത്തിക്കുന്ന പദ്ധതിയുടെ പൈപ്പാണ് പൊട്ടിയത്. പലതവണ പരാതി നൽകിയിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

തകരാർ ഉടനെ പരിഹരിക്കുന്നതാണെന്നും നേരത്തേ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും പൈപ്പ് കാലപ്പഴക്കം ചെന്നതിനെത്തുടർന്ന് വീണ്ടും പൊട്ടുകയാണുണ്ടായതെന്നും വാട്ടർ അതോറിറ്റി അധികൃതർ പറയുന്നു.ചോർച്ച ഉടൻ പരിഹരിക്കണമെന്ന് പഞ്ചായത്ത് വാർഡ് മെമ്പർ ഷൗക്കത്തലി കൊല്ലളത്തിൽ ആവശ്യപ്പെട്ടു

Related Articles

Leave a Reply

Back to top button