Kozhikode

ബക്രീദ് ഇളവ്:ജനം ആഘോഷമാക്കി

കോഴിക്കോട്:കോവിഡ് ഡി കാറ്റഗറിയിൽപ്പെട്ട സ്ഥലങ്ങൾ ഉൾപ്പെടെ എല്ലായിടത്തും ബക്രീദ് പ്രമാണിച്ച് ഇളവ് നൽകിയതോടെ മേഖലയിൽ കനത്ത തിരക്ക്. ഇത്രദിവസം അടച്ചിട്ടശേഷം നിശ്ചിത ദിവസംമാത്രം തുറന്നുകൊടുത്തതോടെ ഇളവുകൾ ജനം ആഘോഷമാക്കി മാറ്റുകയായിരുന്നു.

ഡി കാറ്റഗറിയിൽ ഒറ്റദിവസം മാത്രമാണ് ഇളവുണ്ടായിരുന്നത്. തിങ്കളാഴ്ച എല്ലാ കടകളും തുറന്ന് പ്രവർത്തിച്ചു. അവയെല്ലാം നിറഞ്ഞൊഴുകി, നഗരവീഥികളിൽ ഗതാഗതം സ്തംഭിച്ചു. തെരുവുകൾ തിരക്കിലമർന്നു. ഉച്ചയ്ക്ക് ശേഷമാണ് ജനം കൂടുതലായി നഗരത്തിലേക്കിറങ്ങിയത്. തുണിക്കടകളിലും ആഭരണക്കടകളിലും പച്ചക്കറി, പലവ്യഞ്ജനക്കടകളിലുമായിരുന്നു തിരക്ക് ഏറെയും. ഇലക്ട്രോണിക് സാധനങ്ങൾ വിൽക്കുന്ന കടകൾ, മൊബൈൽ കടകൾ എന്നിവിടങ്ങളിലും തിരക്കുണ്ടായിരുന്നു.

മത്സ്യ – മാംസ വിൽപ്പന കേന്ദ്രങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ബാങ്കുകൾക്കുമുന്നിൽ നീണ്ട ക്യൂ ആയിരുന്നു. രാത്രി കടകൾ അടയ്ക്കുന്നതുവരെ ഇതുതന്നെയായിരുന്നു സ്ഥിതി. ഹോട്ടലുകളിൽ പാർസൽ വാങ്ങാൻ തിരക്കുണ്ടായിരുന്നെങ്കിലും ക്രമേണ തിരക്ക് കുറഞ്ഞു. പൊതുഗതാഗതമുണ്ടായിരുന്നെങ്കിലും മിക്കയാളുകളും സ്വന്തം വാഹനങ്ങളിൽ കൂട്ടത്തോടെയാണ് നഗരത്തിലേക്കിറങ്ങിയത്

Related Articles

Leave a Reply

Back to top button